Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Customs Notice

ക​രി​പ്പൂ​രി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​തി​ൽ വീ​ഴ്ച; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ​യ​ച്ചു.

ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സി​പി പി.​പി ഷി​ബു, സി​ഐ​മാ​രാ​യ ര​ജീ​ഷ്, ടി.​എ​സ്.​ബി​നു എ​ന്നി​വ​ർ​ക്കാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലും പ​രി​സ​ര​ത്തു​നി​ന്നും പി​ടി​കൂ​ടു​ന്ന ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം സം​ബ​ന്ധി​ച്ച കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​ങ്ങ​ളും വീ​ഴ്ച​ക​ളും ഉ​ണ്ടാ​യ​താ​യി ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​സ്റ്റം​സ് ആ​ക്ട് പ്ര​കാ​രം വി​മാ​ന​ത്താ​വ​ള പ​രി​ധി​യി​ൽ സ്വ​ർ​ണം പി​ടി​കൂ​ടാ​ൻ നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം ക​സ്റ്റം​സി​ന് മാ​ത്ര​മാ​ണെ​ന്നി​രി​ക്കെ, പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ക​സ്റ്റം​സി​ന് ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യി​രു​ന്നി​ല്ല.

സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത് ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​ല്ല, മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​തി​ക​ളെ എ​ക്സ്റേ​ക്കു വി​ധേ​യ​മാ​ക്കി, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മോ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​നു​മ​തി​യോ ഇ​ല്ലാ​തെ മ​ഹ​സ​ർ ത​യാ​റാ​ക്കു​ക​യും സ്വ​ർ​ണം പു​റ​ത്തെ​ടു​ത്ത് ഉ​രു​ക്കു​ക​യും ചെ​യ്തു എ​ന്നി​വ​യാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം.

 

Latest News

Corehub Up